100 കിലോയോളം ചന്ദനം മുറിച്ച് കടത്താൻ ശ്രമം… രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം : കാടാമ്പുഴയിൽ 100 കിലോയോളം ചന്ദനത്തടി പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ച് കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

സംഭവത്തിൽ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽസലാം എന്നിവരാണ് പിടിയിലായത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ശേഷമാണ് ചന്ദനമരം മുറിച്ചെടുത്തതെ ന്നാണ് പ്രതികൾ നൽകിയ മൊഴിയെന്ന് വനംവകുപ്പ് അറിയിച്ചു.

കരുവാരകുണ്ടിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ചന്ദനത്തടി പിടികൂടിയത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!