കോട്ടയം : ചരിത്രത്തിലാദ്യമായി രാജ്യത്ത് ആഭ്യന്തര റബ്ബർ വില കിലോയ്ക്ക് 300 രൂപ കടന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ് 4-ന്റെ വില കിലോഗ്രാമിന് സർവ്വകാല റെക്കോർഡായ 300 രൂപയിലെത്തി. റബ്ബർ ബോർഡ് വിലയും 300-ൽ എത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ ആർ.എസ്.എസ് 4-ന്റെ വില 266.69 രൂപയാണ്. ആഭ്യന്തര മാർക്കറ്റിലെ റബ്ബറിന്റെ ലഭ്യതക്കുറവും വിപണിയിലെ കടുത്ത ഡിമാൻഡുമാണ് വില റെക്കോർഡിലേക്ക് എത്തുവാൻ കാരണമായത്.
കൂടാതെ, പല കർഷകരും ഷീറ്റ് റബ്ബർ ഉൽപ്പാദിപ്പിക്കുന്നതിന് പകരം ലാറ്റക്സ് (റബ്ബർ പാൽ) ആയി വിൽക്കാൻ തുടങ്ങിയതും ഷീറ്റിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്.
