പ്രശസ്ത പിന്നണി ഗായകൻ നരേഷ് അയ്യർ വിവാഹിതനായി

പ്രശസ്ത പിന്നണി ഗായകനും, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ  നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷ്ട്രയിലെ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.

നരേഷിനും വധുവിനും ആശംസകൾ നേർന്നുകൊണ്ട് ക്ഷേത്രത്തിന്റെ ഔദ്യോഗിക പേജിൽ ചിത്രങ്ങളും വീഡിയോയും അടങ്ങിയ പോസ്റ്റ് വന്നതോടുകൂടിയാണ് ആരാധകർ ഈ വിവാഹ വാര്‍ത്ത അറിയുന്നത്.

“ഈശ്വരന്റെ അനുഗ്രഹം നവദമ്പതികൾക്ക് സ്നേഹവും സന്തോഷവും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം സമ്മാനിക്കട്ടെ. അവർക്ക് അനുഗ്രഹീതവും സന്തോഷകരവുമായ ദാമ്പത്യജീവിതം ആശംസിക്കുന്നു!” എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ മനോഹരമായ പുതിയ അധ്യായത്തിന് തങ്ങളുടെ ക്ഷേത്രത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ക്ഷേത്രത്തിന്റെ പോസ്റ്റിലൂടെ നിരവധി ആരാധകരാണ് ഇതിനകം ഇരുവർക്കും ആശംസകൾ നേർന്നും പോസ്റ്റ് റീഷെയർ ചെയ്തും സന്തോഷം പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!