ന്യൂഡൽഹി: നാളെ നടക്കുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശനേതാക്കൾ ഉൾപ്പെടെയുള്ള എണ്ണായിരത്തോളം വിശിഷ്ടാതിഥികൾക്കൊപ്പം സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റും.ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റന്റും നിലവിൽ വന്ദേഭാരത് പ്രീമിയം ട്രെയിനുകൾ ഓടിക്കുകയും ചെയ്യുന്ന ഐശ്വര്യ എസ് മേനോനാണ് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുമാരിൽ ഒരാൾ.
വന്ദേഭാരത്, ജനശതാബ്ദി തുടങ്ങി വിവിധ ട്രെയിനുകളിൽ പൈലറ്റായി രണ്ട് ലക്ഷത്തിലധികം ഫുഡ് പ്ലേറ്റ് മണിക്കൂർ പൂർത്തിയാക്കയതിന്റെ നേട്ടം ഐശ്വര്യയ്ക്കുണ്ട്. .ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചതുമുതൽ ഐശ്വര്യ ലോക്കോ പൈലറ്റായി ജോലി ചെയ്തു. റെയിൽവേ സിഗ്‌നലിങ്ങിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ച ലോക്കോ പൈലറ്റാണ് ഐശ്വര്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്-സോലാപൂരിൽ നിന്ന് വന്ദേ ഭാരത് ട്രെയിലാണ് അവർ ജോലി ചെയ്യുന്നത്.