തീക്കോയി പഞ്ചായത്തില്‍ പശുവിനെ കടിച്ചുകൊന്ന സംഭവം; അജ്ഞാത ജീവി കടുവയാണെന്ന സംശയം, പ്രദേശവാസികള്‍ ആശങ്കയില്‍…

കോട്ടയം : തീക്കോയി പഞ്ചായത്തില്‍ പശുവിനെ കടിച്ചുകൊന്ന അജ്ഞാത ജീവി കടുവയെന്ന സംശയം ബലപ്പെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയില്‍.  ഏഴാം വാർഡിലാണ് സംഭവം.

വലിയ അളവില്‍ റവന്യൂഭൂമിയുള്ള പ്രദേശം കൂടിയായ ഇവിടെ വനമേഖലയില്‍നിന്ന് അജ്ഞാതജീവി എത്തിയാതാവാമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് കടുവയാണെന്ന് പൂർണമായും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

മുണ്ടക്കയം വണ്ടൻപതാല്‍ വനംവകുപ്പ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ടെത്തിയ കാല്‍പ്പാടുകളില്‍ വ്യക്തത വന്നിട്ടില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അജ്ഞാത ജീവി ഏതെന്ന് സ്ഥിരീകരിക്കാനാവൂ.  ജനവാസമേഖലയോട് ചേർന്ന ഭാഗത്ത് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാൻ നാട്ടുകാർക്ക് ഭയമാണിപ്പോള്‍. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും കൂട് സ്ഥാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!