ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയിൽ പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. പ്രതി ഹദിയുള്ള ഖാനാണ് ശുചിമുറിയുടെ ജനൽ വഴി രക്ഷപ്പെട്ടത്. കൃത്യമായി രേഖകളില്ലാതെ താമസിച്ചതിന് പിടികൂടിയ പ്രതികളിൽ ഒരാളാണ് ഹദിയുള്ള.

വിരലടയാളമെടുക്കുന്നതിനിടെ മൂത്രമൊഴിക്കാൻ പോകണമെന്നാവശ്യപ്പെട്ട് ഇയാൾ ശുചിമുറിയിൽ കയറുകയും ജനൽപ്പാളിയിളക്കി രക്ഷപ്പെടുകയുമായിരുന്നു. ശുചിമുറിയിലേക്ക് കയറിയ ഹദിയുള്ള തിരിച്ചിറങ്ങാതായതോടെയാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്നാണ് ശുചിമുറിയുടെ ജനൽപ്പാളി ഇളക്കിമാറ്റിയതായി കണ്ടത്. ഗുരുതരസുരക്ഷാവീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. രക്ഷപ്പെട്ട പ്രതിക്കായി നഗരത്തിൽ പോലീസ് പരിശോധന ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!