മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണം… 83 കാരിയുടെ ആവശ്യം…

കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും തനിക്ക് ജീവനാംശം നൽകണമെന്നാവശ്യ പ്പെട്ട് 83കാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് ഇത്തരമൊരു ബാധ്യതയില്ലെന്നും പഠിക്കുന്ന പേരക്കുട്ടിയെ മുത്തശ്ശിയെ സംരക്ഷിക്കാൻ നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഹരിശങ്കർ വി. മേനോനാണ് ഹർജി പരിഗണിച്ചത്. മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് പേരക്കുട്ടിയോട് ആവശ്യപ്പെടുന്നത് യുക്തിരഹിതമാ ണെന്നും കോടതി നിരീക്ഷിച്ചു. കൊച്ചി സ്വദേശിനിയും ഫിഷറീസ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥയുമായ 83കാരിയാണ് ഹർജി നൽകിയത്. മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും മകന്റെ മരണാനന്തര പെൻഷൻ തുകയിൽ നിന്ന് മാസം 15,000 രൂപ വീതം അനുവദിക്കണമെന്നുമാ യിരുന്നു ആവശ്യം. സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ മരുമകൾക്ക് ലഭിക്കുന്നുണ്ടെന്നതും ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ആശ്രിതർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി 12,28,646 രൂപ കെ.എസ്.ഇ.ബി. നേരിട്ട് ഹർജിക്കാരിക്ക് നൽകിയിരുന്നു.

എന്നാൽ ഫിഷറീസ് വകുപ്പിൽനിന്നുള്ള പെൻഷന് പുറമെ ഭർത്താവിന്റെ പെൻഷനും ഹർജിക്കാരിക്ക് ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മെയിന്റനൻസ് ട്രിബ്യൂണൽ ജീവനാംശ ആവശ്യം തള്ളി. തുടർന്ന് കളക്ടർക്ക് നൽകിയ അപ്പീലും തള്ളിയതോടെയാണ് 83കാരി ഹൈക്കോടതിയെ സമീപിച്ചത്. മരുമകൾക്ക് നിയമപരമായ ജീവനാംശ ബാധ്യതയില്ലെന്നും വിദ്യാഭ്യാസവായ്പയെ ടുത്ത് പഠിക്കുന്ന പേരക്കുട്ടിയെ മുത്തശ്ശിയെ സംരക്ഷിക്കാൻ നിർബന്ധിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!