പിണറായി വിജയന്റെ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളി: ടി.കെ. ഗോവിന്ദൻ എംഎൽഎ

കണ്ണൂർ : തെരഞ്ഞെടുപ്പ് തോൽവിയിലെ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ വിശദീകരിക്കേണ്ട ഘട്ടത്തിൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അംഗമെന്ന നിലയിൽ പിണറായി വിജയൻ പ്രസംഗിച്ചതെന്നും, അദ്ദേഹത്തിന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ വിമർശിച്ചു.

സ്ഥാനാർഥി നിർണയത്തിലെ പോരായ്മകൾ തിരുത്താൻ പാർട്ടി തയ്യാറാകുന്നില്ലെന്നും, തനിക്ക് ഒരിക്കലും തെറ്റ് പറ്റില്ലെന്ന പിണറായിയുടെ മനോഭാവം പാർട്ടി തെറ്റ് തിരുത്താൻ പോകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും ടി.കെ. ഗോവിന്ദൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!