ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി …

ന്യൂഡൽഹി : നേപ്പാളിലെ രസുവ ജില്ലയിൽ ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും വികസന പദ്ധതി പ്രദേശങ്ങളും ഒലിച്ചുപോയി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭോട്ടെ കോശി നദിയിലും തൃശൂലി നദിയിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് അതിർത്തി ഗ്രാമമായ തിമൂരെ, ശ്യാബ്രു ബെസി എന്നിവിടങ്ങളിൽ വൻ നാശനഷ്ടം വിതച്ചത്.

തിബറ്റിലെ ഹിമാലയൻ പർവ്വതമേഖലയിൽ ഉണ്ടായ മഞ്ഞുരുകലോ ഹിമതടാകം പൊട്ടിയതോ ആകാം പെട്ടെന്നുള്ള ഈ പ്രളയത്തിന് കാരണമെന്ന് സംശയിക്കുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ചെളിയിലും പെട്ട് നൂറുകണക്കിന് ആളുകളെ കാണാതായതായി.

പ്രളയത്തിൽ അതിർത്തിയിലെ പ്രമുഖ കസ്റ്റംസ് ഓഫീസും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും തകർന്നു. വൻതോതിൽ വെള്ളവും ചെളിയും അടിച്ചുകയറിയതോടെ നദീതീരത്ത് പ്രവർത്തിച്ചിരുന്ന പല അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമ്മാണ സ്ഥലങ്ങളും ഒലിച്ചുപോയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് നേപ്പാൾ സൈന്യവും പൊലീസും രക്ഷാപ്രവർത്തന ത്തിനായി ദുരന്തമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാൽ ദുർഘടമായ മലയോര പാതകളും കനത്ത പ്രളയവും രക്ഷാപ്രവർത്തകർക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ സമീപത്തുള്ള നുവാകോട്ട് അടക്കമുള്ള അഞ്ച് ജില്ലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്ന ആളുക ളോട് ഉടൻ തന്നെ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ

ദുരന്തനിവാരണ സേന ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെങ്കിലും ജീവഹാനിയും നാശനഷ്ടവും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതിർത്തിയിലെ പ്രധാന റോഡുകൾ തകർന്നതോടെ ടിബറ്റിലേക്കുള്ള ഗതാഗതവും പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!