സ്റ്റേഷനിൽ പ്രതികളുടെ ഓണാഘോഷം ; റീൽസ് പ്രചരിപ്പിച്ചത് പോലീസിലെ സ്വാധീനം കാണിക്കാൻ….

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ റീൽ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പോലീസിൽ സ്വാധീനമുണ്ടെന്നുകാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്താനാണെന്ന് റിപ്പോർട്ട്. ജാമ്യവവസ്ഥ ലംഘിച്ചതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സംഭവം വിവാദമായതോടെ എസ്.എച്ച്.ഒ. ഉൾപ്പെടെ ഏഴുപേരെ സ്ഥലംമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പോലീസ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!