കണ്ണൂർ : അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്
ഗോവിന്ദച്ചാമി ജയിൽ ചാടി.
സൗമ്യ കൊലക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. പുലർച്ചെ ഒന്നേകാലിനാണ് ജയിൽ ചാടിയത്. സിസിടിവി നിരീക്ഷണം ഉള്ള ജയിലാണിത്. രാവിലെ ഉദ്യോഗസ്ഥർ സെൽ പരിശോധന നടത്തിയപ്പോൾ ആണ് വിവരം അറിഞ്ഞത്.

2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് സൗമ്യ മരിച്ചു.
കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കിയിരുന്നു.
സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിയാണ് ഇയാളുടെ വധശിക്ഷ ഇളവ് ചെയ്തത്.
ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ 9446899506 നമ്പറിൽ അറിയിക്കണമെന്നു പൊലീസ്.
