പുന്നമടയിൽ ആര് നേടും? നാളെ അറിയാം…

ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച. വിവിധ വിഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫി ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

ആഗസ്റ്റ് 22 ന് രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!