കൊച്ചി : പൂക്കളങ്ങളുടെയും പൂവിളികളുടെയും നിറവിൽ മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് തുടക്കമായി. അത്തം പിറന്നതോടെ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് മലയാളികൾ കടന്നിരിക്കുകയാണ്.
ഇനി മനോഹരമായ പൂക്കളം ഒരുക്കിയും പുതിയ വസ്ത്രങ്ങളണിഞ്ഞും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും ഓണക്കാലത്തെ വരവേൽക്കാം. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കാനിരിക്കെ മലയാളികൾ ഒന്നടങ്കം ആവേശത്തിലാണ്.
