മൂലമറ്റം : സഹോദരനോടൊപ്പം താമസിച്ചിരുന്ന അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി വീട്ടില്‍ വന്നയാൾ സഹോദരന്റെ മകനെപ്പറ്റി സംസാരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് സഹോദരന്റെ മകന്‍ പിതൃ സഹോദരനെ കസേര കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു.
മൂലമറ്റത്ത് മണപ്പാടിയില്‍ ആണ് സംഭവം. സംഭവത്തില്‍ പരിക്കു പറ്റിയ മണപ്പാടി ചാക്കോച്ചന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കാഞ്ഞാര്‍ പോലീസ് പ്രതിയായ ഇലപ്പള്ളി മണപ്പാടി ഭാഗത്ത് കൊല്ലക്കൊമ്പില്‍ വീട്ടില്‍
നിഥിന്‍ മാത്യു (26) വിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാഞ്ഞാര്‍ എസ് എച്ച് ഒ ശ്യാം കുമാര്‍ കെ. എസ്, പ്രിൻസിപ്പൽ എസ്ഐ ബൈജു പി ബാബു, എസ് ഐ നജീബ്, എ എസ് ഐ അയൂബ്, എസ് സി പി ഒ ലിജു, സിപിഒ റെനീഫ്, അജീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
