വേമ്പനാട് കായലില്‍ തുമ്പികളുടെ  വൈവിധ്യം മാറുന്നുവെന്ന് പഠനം




കോട്ടയം: വേമ്പനാട് കായല്‍ പ്രദേശത്ത് നടക്കുന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ക്കനുസൃതമായി തുമ്പികളുടെ വൈവിധ്യത്തില്‍  സാരമായ സ്വാധീനമുണ്ടെന്ന സൂചനയുമായി വേമ്പനാട് തുമ്പി സര്‍വ്വേ പഠന ഫലം.

കായലോര മേഖലയില്‍  60 കി.മീ. ദൂരത്തില്‍ 14 സ്ഥലങ്ങളിലായി നടന്ന സര്‍വ്വേയില്‍  30 ഇനം തുമ്പികളെ കണ്ടെത്തി. വൈക്കം, കുമരകം മേഖലയില്‍  കണ്ടെത്തിയ സൂചിത്തുമ്പി ഇനത്തില്‍പ്പെട്ട കരിയില തുമ്പി, കല്ലന്‍ തുമ്പി ഇനത്തില്‍പ്പെട്ട കരിമ്പന്‍ പരുന്തന്‍ എന്നിവ താരതമ്യേന അപൂര്‍വ്വ ഇനങ്ങളാണ്.

19 ഇനം കല്ലന്‍ തുമ്പികളില്‍  മലിനീകരിക്കപ്പെട്ട ജലാശയങ്ങളുടെ സൂചനയായ ചങ്ങാതി തുമ്പി എല്ലാ സ്ഥലങ്ങളിലും കണ്ടെത്തി. വേമ്പനാട് കായലില്‍  ജലമലിനീകരണം രൂക്ഷമായതിന്റെ തെളിവാണിത്.
ചതുപ്പുകളിലും നാട്ടിന്‍പുറങ്ങളിലും സാധാരണമായ നാട്ടുപൂത്താലി, ശലഭ തുമ്പി, സ്വാമി തുമ്പി, വയല്‍ത്തുമ്പി എന്നിവയെ എല്ലാ സ്ഥഥലങ്ങളിലും കണ്ടെത്തി.

കായല്‍  സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ റംസാര്‍ സംരക്ഷണത്തില്‍  ഉള്‍പ്പെട്ട വേമ്പനാട് കായല്‍  പ്രദേശത്ത ജലമലിനീകരണം തടഞ്ഞു  പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതാണെന്ന് പഠനം വ്യക്തമാകുന്നു

സംസ്ഥാന വനം വകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗവും ട്രോപ്പിക്ക  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇകോളോജിക്കല്‍  സയന്‍സസും സംയുക്തമായി നടത്തിയ സര്‍വ്വേയ്ക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍  ഓഫ് ഫോറെസ്റ്റ് ഷാന്‍ട്രി ടോം, ഡോ എബ്രഹാം സാമുവല്‍,  കെ.പി. മനോജ് രഞ്ജിത്,  ജേക്കബ് മാത്യൂസ,് ഷോണ്‍, ഗീത പോള്‍, വിനയന്‍.പി.നായര്‍, ടോണി ആന്റണി, അമൃത.വി. രഘു, ഷിബി മോസസ്, അജയകുമാര്‍ എം. ന്‍, ശരത് ബാബു, ഡോ.പുന്നന്‍ കുരിയന്‍, അനൂപ മാത്യൂസ് എന്നിവര്‍ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!