മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

തിരുവനന്തപുരം ::ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി.

സംഭവത്തിൽ തുടർന്നടപടികൾക്കായി കായികവകുപ്പ് അന്വേഷണ റിപ്പോർട്ട് കൈമാറി. വിഷയത്തിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത് അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടാണെന്ന് കായിക മന്ത്രി  ഒ.ജെ. ജനീഷ് വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!