തിരുവനന്തപുരം : ഇരുട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി നാല് യുവാക്കൾ മരിച്ചു. റിഫ്ലക്ടർ, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായത്.
കോയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്. കോവളത്തിനു സമീപം ഇസിആറിൽ പുലർച്ചെയാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി റോഡിന്റെ വശം ചേർന്ന് അനധികൃതമായി ലോറികൾ നിർത്തിയിടുന്നത് ഇവിടെ പതിവാണെന്ന പരാതികളും നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ട്.
