ഗ്ലോബൽ മലയാളി ക്രിസ്‌ത്യൻ ഫോറത്തിൻ്റെ ഒന്നാം വാർഷീകം ഓഗസ്റ്റ് 9-ന് കോട്ടയത്ത്

കോട്ടയം: ഗ്ലോബൽ മലയാളി ക്രിസ്‌ത്യൻ ഫോറ(GMCF)ത്തിന്റെ ഒന്നാം വാർഷീകം  ഓഗസ്റ്റ് 09-ന് (ഞായറാഴ്‌ച) വൈകിട്ട് 6.00 മണിക്ക് കോട്ടയം ശാസ്ത്രി റോഡിലെ സെൻ്റ് ജോസഫ് കത്തീഡ്രലിൽ വെച്ച് നടക്കും.

പ്രസിഡന്റ് തോമസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്തായുടെ നേത്യത്വത്തിലുള്ള GMCF മനുഷ്യസേവന പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക – ആത്മീയ പ്രചോദന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്ന ഒരു സംഘടനയാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സ്നേഹസേവനം എത്തിക്കുക, പ്രായമായവർക്കും ഒറ്റപ്പെട്ടവർക്കും ആശ്വാസം നൽകുക, ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ഗ്ലോബൽ മലയാളി ക്രിസ്ത്യാനികൾക്കിടയിൽ ക്രിസ്‌തീയ മൂല്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവ യാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

വിദേശത്ത് താമസിക്കുന്ന മലയാളി ക്രിസ്ത്യാനികളും കേരളത്തിലെ ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കുവാൻ പാലമായാണ് GMCF പ്രവർത്തിക്കുന്നത്. ഔദ്യോഗികമായി കൂടുന്ന ഈ ചടങ്ങിൽ വിവിധ മതനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത
ഡോ. ആൻഡ്രൂ പാപ്പച്ചൻ,  ഡോ. റൂബിൾ രാജ്, റവ. ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, റവ. ഡോ. സാമുവൽ റ്റി. വർഗീസ്,  ജേക്കബ് വത്സൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!