പത്തനംതിട്ട : ഇന്നലെ കനത്ത നാശനഷ്ടം ഉണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങൾ കട ഉടമകൾ മാറ്റി വരികയാണ്. കോടികളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.
പമ്പ നദിയിൽ ജലനിരപ്പ് താഴ്ന്നു വരികയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്.
അതേസമയം, നിറപുത്തരിക്കായി വൈകിട്ട് നട തുറക്കാനിരിക്കെ ശബരിമല തീർത്ഥാടകർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ്.
