‘മുത്തങ്ങ സമരം: പൊലീസ് മർദിച്ച മുൻ ഡയറ്റ് അധ്യാപകന്….

തിരുവനന്തപുരം : മുത്തങ്ങ സമരത്തിനിടെ പോലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിറക്കി.

സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പോലീസ് പീഡനങ്ങൾ കണക്കിലെടുത്താണ് ഈ നടപടി. നേരത്തെ, കേസിൽ കെ. കെ. സുരേന്ദ്രനെ സി.ബി.ഐ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നൽകാൻ കോടതി ആദ്യം ഉത്തരവിട്ടത് 2021-ലാണ്.

എന്നാൽ, ഈ വിധിക്കെതിരെ സർക്കാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് 2026-ൽ കൽപ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയർത്തി വിധി പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!