ക്യാമറ കണ്ണിൽ കൊച്ചിയെ പകർത്തിയ കെ പി തിരുമേനി അന്തരിച്ചു

എറണാകുളം: കൊച്ചിയുടെ ചരിത്രത്തെ കാൽ നൂറ്റാണ്ടിൽ അധികം കാലം തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത കെ പി തിരുമേനി (79) അന്തരിച്ചു.

ഫോട്ടോഗ്രാഫിയും വാർത്ത എഴുത്തും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന പഴയകാല മാധ്യമ പ്രവർത്തകനാണ് കെ പി തിരുമേനി. ഒരു മാസം മുമ്പ് ചോറ്റാനിക്കരയിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചികത്സയിലായിരുന്നു.

എറണാകുളം പ്രസ് ക്ലബ്ബിൽ ദീർഘകാലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായിരുന്നു.
സീനിയർ ജേണലിസ്റ്റ്സ് ഫോറം സ്ഥാപക നേതാക്കളിലൊരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!