കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണം…അന്വേഷണം ഉടനില്ല…കാരണമിത്…

തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായർക്ക് മുമ്പുള്ളവരുടെ മരണത്തിലേക്ക് അന്വേഷണം ഉടനില്ല. ജയമാധവൻ നായരുടെ മരണത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ച്.

പ്രതി രവീന്ദ്രൻ നായരെ തെളിവ് നശിപ്പിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർ പ്രതിയാകും. രവീന്ദ്രൻ നായർ കുടുംബത്തിന്റെ കാര്യസ്ഥൻ ആയിരുന്നില്ലെന്ന് 1993ൽ മരിച്ച ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി .

ആറു മരണങ്ങൾ തൽക്കാലം അന്വേഷിക്കേണ്ടന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. മറ്റ് ആറു മരണങ്ങളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വർഷങ്ങളുടെ പഴക്കമുള്ള കേസ് ആയതിനാൽ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ക്രൈംബ്രാ‍ഞ്ച് പറയുന്നത്. തെളിവുകൾ ശേഖരിക്കാൻ ബുദ്ധിമുട്ടെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!