പിഴ അടച്ചില്ലെങ്കിൽ വാഹന-ലൈസൻസ് സേവനങ്ങൾ തടയും; കേന്ദ്രത്തിന്റെ പുതിയ കരട് ചട്ടം

ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ സമയബന്ധിതമായി അടയ്ക്കാത്ത വാഹന ഉടമകൾക്ക് ഇനി വാഹന-ഡ്രൈവിങ് ലൈസൻസ് സംബന്ധമായ വിവിധ സേവനങ്ങൾ ലഭിക്കാതെ വരും. കേന്ദ്ര മോട്ടോർ വാഹന ചട്ടം (1989) ഭേദഗതി ചെയ്ത് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

പിഴ കുടിശികയുള്ള വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘Not to be Transacted ๓ ๓๒๙ രേഖപ്പെടുത്തും. ഇതോടെ വാഹനത്തിന്റെ മലിനീകരണ പരിശോധന, രജിസ്ട്രേഷൻ പുതുക്കൽ, വാഹന ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള അപേക്ഷകൾ പരിഗണിക്കില്ല. കുടിശികയുള്ള മുഴുവൻ പിഴയും അടച്ചതിന് ശേഷമേ ഈ സേവനങ്ങൾ വീണ്ടും ലഭ്യമാകൂ.

പിഴ കുടിശികയുള്ള വിവരം വാഹന ഉടമകളെ ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് മുഖേന അറിയിക്കുമെന്നും കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം ആറുമാസത്തിനകം ട്രാഫിക് പിഴകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനം എല്ലാ സംസ്ഥാനങ്ങളും ഒരുക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!