ഡോ. റാമിൻ്റെ അറസ്റ്റ്…അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റില്‍ സംഭവിച്ച വീഴ്ചയില്‍ നേരിട്ട് ഇടപെട്ട് ഹൈക്കോടതി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് എസ്പിയും നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. എസ്പിയും ഡിവൈഎസ്പിയും നേരിട്ട് മറുപടി നല്‍കണമെന്നും അറസ്റ്റ് നിയമ നടപടിക്രമം പാലിച്ചാണോ എന്ന് സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിർദേശിച്ചു.

കോടതിയില്‍ പൊലീസ് ഹാജരാക്കിയ രേഖകളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ പബ്ലിക് പ്രൊസിക്യൂട്ടറോട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!