കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി ; അധ്യാപികയുടെ അറസ്റ്റ് …

കൊച്ചി : ഗവേഷക വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കേരള സർവകലാശാല സംസ്കൃതം അധ്യാപിക വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.

കാര്യവട്ടം ക്യാമ്പസിലെ പി എച്ച് ഡി വിദ്യാർത്ഥി വിപിൻ വിജയനെതിരെയാണ് വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയത്. പുലയ സമുദായത്തിൽ പെട്ട തന്നോട് പുലയന്മാർ സംസ്കൃതം പഠിക്കണ്ടന്നും പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചുവെന്നും ഡോ. സി എൻ വിജയകുമാരി നിരന്തരമായി വിദ്യാർത്ഥിയോട് പറഞ്ഞിരുന്നു.

അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയന് പി എച്ച് ഡി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഡീനായ ഡോ. സി എൻ വിജയകുമാരി വൈസ് ചാൻസർക്ക് കത്ത് നൽകാൻ കാരണം പ്രബന്ധ ഗൈഡ് ആയ അധ്യാപികയോടുള്ള ഉദ്യോഗസ്ഥ തല പ്രശ്നങ്ങളും തൻറെ സമുദായത്തിനോടുള്ള സ്പർദ്ദയും മൂലമാണെന്നും വിപിൻ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!