കുമരകം : കോടികൾ വിലവരുന്ന നൂറോളം ഡിഫൻഡർ കാറുകളുടെ സംഗമം കഴിഞ്ഞ ദിവസം കുമരകത്തെ റിസോർട്ടിൽ നടന്നു.
ഇന്ത്യൻ കാർ നിർമ്മാണ ബ്രാഞ്ച് ആയ ടാറ്റായുടെ ഉപ കമ്പനിയായ ലാൻഡ് റോവറിന്റെ, ബ്രിട്ടൺ നിർമ്മിത ഓഫ് റോഡ് കാറായ ഡിഫൻഡർ ഉടമകളുടെ, കേരളാ ക്ലബ്ബ് ടീം അംഗങ്ങളുടെ ഒത്തുചേരലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
മറ്റു പല വിദേശ കാറുകളും ഇൻഡ്യയിൽ അസംബ്ലി ചെയ്താണ് വില്പന നടത്തിയത്. എന്നാൽ ലാൻഡ് റോവർ ഡിഫൻഡർ യൂറോപ്പിലെ ചെക്കോസ്ലോവാക്യയിൽ നിർമാനണം പൂർത്തിയാക്കി നേരിട്ട് ഇവിടെ ഇറക്കുമതി ചെയ്യുകയാണ്.
വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലൂടെ പണം സമ്പാദിച്ച് സമ്പന്നന്മാരായവരാണ്, റാലിയിൽ പങ്കെടുത്ത ഡിഫൻഡർ ഉടമകളിലധികവും, എന്നാണ് ക്ലബ്ബ് അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
