പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം…

കോട്ടയം : പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പുറത്താക്കിയ കോൺഗ്രസ് കൗൺസിലർമാരെ പിന്തുണയ്ക്കും. വിപ്പ് ലംഘിച്ച വിമത കൗൺസിലർമാരെ അയോഗ്യരക്കാനുള്ള നടപടികൾ കോൺഗ്രസ് ഉടൻ സ്വീകരിക്കും. കോൺഗ്രസ് വികാരത്തിന് ഒപ്പമാണെന്ന് വിവിധ കൗൺസിലർമാരും പറഞ്ഞു.

അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ അധികാരം എൽഡിഎഫ് പിടിക്കും എന്നാണ് പരക്കെ അഭ്യൂഹം ഉയർന്നത്. എന്നാൽ അധികാരത്തിലേക്ക് തൽക്കാലം കയറേണ്ട എന്ന നിലപാടാണ് കേരള കോൺഗ്രസ് എം ഉള്ളത്.

ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ വിമത കൗൺസിലർമാർ നിർത്തുന്ന ചെയർപേഴ്സനെ പിന്തുണയ്ക്കാനാണ് തീരുമാനം. അധികാരം വേണ്ടെന്ന് ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!