ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. 30,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. കാറുകളുടെ പുതുക്കിയ വില ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും.
കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഘടക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയെന്ന് മാരുതി സുസുക്കി അറിയിച്ചു. കാറുകളുടെ വിവിധ മോഡല്‍ അനുസരിച്ച് വിലയില്‍ മാറ്റം ഉണ്ടാവും. ജൂണിലാണ് ഇതിന് മുന്‍പ് കാറുകളുടെ വില വര്‍ധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്നത്.
ഉപഭോക്താക്കള്‍ക്കുമേലുള്ള ആഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഘടക ഉല്‍പ്പന്നങ്ങളുടെ വിലക്കയ റ്റത്തെ തുടര്‍ന്ന് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരി ക്കുകയാണെന്ന് മാരുതി സുസുക്കി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
