പാലാ നഗരസഭ : നാല് കോൺഗ്രസ്  കൗൺസിലർമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി…

കോട്ടയം : പാലാ നഗരസഭയിൽ ചെയർ പേഴ്സണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച നാല് കോൺഗ്രസ് കൗൺസിലർമാരെ കെപിസിസി അനുമതിയോടെ ജില്ലാ കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കി.

രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ  പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കം ചെയ്തതായി ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് എം എൽ എ അറിയിച്ചു.

ഇവർക്കെതിരെ നിയമപരമായ നടപടിയും സ്വീകരിക്കും. കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!