മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു…

കാസർകോട് : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ബേക്കൽ കുന്നിൽ ഖിളിരിയ നഗറിലെ കെഎ മുർതാസയുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയിലായതിനെത്തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ ഉടൻ തന്നെ കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായി രുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു.

കുഞ്ഞിന് നൽകിയ മുലപ്പാലും വായുവും തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. സംഭവത്തിൽ ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!