ഓരോ ഫയലും ഓരോ ജീവിതമാണ്…

തിരുവനന്തപുരം : ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ആവർത്തിച്ച് ഓർമിപ്പിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവു കൂടിയായ പിണറായി വിജയൻ. ഫയലുകൾ കെട്ടിക്കിടക്കാതെ എത്രയും വേഗം നടപടികൾ എടുക്കുക എന്നതു സർക്കാർ നയമായി അദ്ദേഹം അവകാശപ്പെടുന്നതും പതിവായിരുന്നു. ഫയൽ നീക്കത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുകളും മുൻ സർക്കാരിന്‍റെ കാലത്തു കേൾക്കാറുണ്ട്.

അപ്പോഴും, അത്യാവശ്യ കാര്യങ്ങളുടെ ഫയലുകൾ പോലും വേണ്ടവിധം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ മടികാണിച്ചിരുന്നു എന്നതിന് ഉദാഹരണങ്ങൾ പലതുണ്ട്. എൽഡിഎഫ് സർക്കാരിന്‍റെ കാലാവധി തീരുമ്പോൾ വിവിധ വകുപ്പുകളിലായി തീർപ്പാകാതെ കിടന്നിരുന്നത് അഞ്ചു ലക്ഷത്തോളം ഫയലുകളാണ് എന്നാണു കണക്ക്. സർക്കാർ നടത്തിയ ഫയൽ അദാലത്തുകൾക്കു ശേഷവും ഇതായിരുന്നു അവസ്ഥ.

നിലവിലെ സർക്കാറും ഫയൽ നീക്കങ്ങളിൽ വേഗത വേണമെന്ന നിലപാടിൽ തന്നെയാണ് നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!