ജലഗതാഗത വകുപ്പിൻ്റെ പാതിരാമണൽ സ്പെഷ്യൽ സർവ്വീസിൽ റെക്കോർഡ് കളക്ഷൻ, ജീവനക്കാർക്ക് അഭിനന്ദനം…

ആലപ്പുഴ : സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പാതിരാമണൽ സ്പെഷ്യൽ സർവീസ് വിനോദ സഞ്ചാരികളുടെ പ്രിയമേറുന്നു.

മുഹമ്മ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്ന പാതിരാമണൽ സ്പെഷ്യൽ ട്രിപ്പിലാണ് റിക്കോർഡ് കളക്ഷൻ നേടിയത്. മുഹമ്മ സ്റ്റേഷനിൽ നിന്നും വിനോദസഞ്ചാരികൾക്കായി സൗര സോളാർ ബോട്ടായിരുന്നു സർവ്വീസ് നടത്തുന്നത്. ഇന്നു ഒറ്റ ദിവസത്തെ കളക്ഷൻ മാത്രം 31400 രൂപ ആയിരുന്നു.

ദിനംപ്രതി പാതിരാമണൽ ഐലന്റിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചുവരികയാണ്. യാത്രക്കാരുമായുള്ള ജീവനക്കാരുടെ സൗഹൃദങ്ങളാണ് കൂടുതൽ യാത്രക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്.

മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സൗര ടൂറിസ്റ്റ് ബോട്ട് ജീവനക്കാരായ സ്രാങ്ക് അനൂപ്, ലാസ്ക്കർമാരായ ഷജാസ്, രാഗേഷ് കല്ലറ എന്നിവരെ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ മുജീവ് അഭിനന്ദിച്ചു.

പാതിരാമണൽ സ്പെഷ്യൽ സർവ്വീസിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപെടേണ്ട നമ്പർ: 9400050331

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!