പൂർണ ഗണവേഷത്തിൽ വിജയദശമി പരിപാടിയിലെത്തി മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ

മൂന്നാർ : മുൻ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ പൂർണ ഗണവേഷം ധരിച്ച് വിജയദശമി ചടങ്ങിൽ പങ്കെടുത്തു. മൂന്നാറിലെ പരിപാടിയിലാണ് അദ്ദേഹം പൂർണ്ണ ആർഎസ്എസ് വേഷത്തിൽ എത്തിയത്.

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആർഎസ്എസിന്റെ മുഖപത്രമായ ‘കേസരി’ വാരികയുടെ പ്രചാരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് മൂന്നുതവണ സിപിഎം ടിക്കറ്റിൽ എംഎൽഎ ആയ മുതിർന്ന നേതാവാണ് രാജേന്ദ്രൻ. ദീർഘകാലം സിപിഎമ്മിന്റെ സജീവ നേതാവായിരുന്ന രാജേന്ദ്രൻ പിന്നീട് പാർട്ടി നേതൃത്വവുമായി അകലുകയും ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുകയും ചെയ്തു.

വർഷങ്ങളോളം ഇടുക്കി ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി നിന്ന നേതാവ് പൂർണ ഗണവേഷത്തിൽ ആർഎസ്എസ് വേദിയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!