അബ്ദുൽ റഹീമിനായി സമാഹരിച്ചത് 48.36 കോടി; ബാക്കിയുള്ളത് 12.83 കോടി രൂപ, കണക്കുകൾ പുറത്ത്…

കോഴിക്കോട് : സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി സംഭാവന ലഭിച്ചതിൽ ബാക്കിയുള്ളത് പന്ത്രണ്ട് കോടിയിലേറെ രൂപ. അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്.

ദിയാധനം നൽകിയ തുക കഴിച്ച് ഇപ്പോൾ രണ്ട് അക്കൗണ്ടുകളിലായി ബാക്കിയുള്ളത് 12,83,32,555 രൂപയാണ്.

2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.

സൗദി പൗരന്‍റെ വീട്ടിലായിരുന്നു അബ്ദുൽ റഹീമിന് ജോലി. അവിടുത്തെ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ വെച്ച ജീവനരക്ഷ ഉപകരണം അബ്ദുൽ റഹീമിന്‍റെ കൈതട്ടി കുട്ടി മരിച്ചു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചത്. തുടർന്ന് കുട്ടിയുടെ കുടുംബം ദിയാധനം നല്‍കിയാല്‍ മാപ്പ് നല്‍കുമെന്ന് അറിയിച്ചതോടെയാണ് പൊതുധനസമാഹരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!