കോട്ടയം : എസ് എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന പേപ്പർ നിർമ്മാണ കമ്പിനിയിൽ തീ പിടുത്തം.
ജെ എൻ ഇൻഡസ്ട്രീസ് എന്ന ടിഷ്യു പേപ്പർ നിർമ്മിക്കുന്ന ഫാക്ടറിയിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറു മണിക്ക് ശേഷമാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്.
പേപ്പർ നിർമ്മാണശാലയായതിനാൽ തീ വേഗം പടർന്നു. അപകട കാരണം വ്യക്തമല്ല. ഫാക്ടറി ഏതാണ്ട് പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച ആയതിനാൽ ജീവനക്കാർ ആരും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല.
കോട്ടയത്ത് നിന്നുള്ള അഗ്നി ശമനസേനയുടെ യൂണിറ്റുകൾ എത്തി തീ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്.
കോട്ടയം എസ് എച്ച് മൗണ്ടിൽ ടിഷ്യു പേപ്പർ ഫാക്ടറിയിൽ തീപിടുത്തം
