കേരളത്തിൽ ‘മിഷൻ 2029’ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതത്തിലെ മുന്നേറ്റത്തിൻ്റെ ആത്മവിശ്വാസത്തിൽ, 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷൻ 2029’ പദ്ധതിക്ക് കേരളത്തിൽ ബിജെപി തുടക്കം കുറിച്ചു.

സംസ്ഥാനത്ത് കുറഞ്ഞത് 30 ലക്ഷം അധിക വോട്ടുകൾ സ്വന്തമാക്കുക, ഒന്നിലധികം ലോക്‌സഭാ സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നേതൃപാടവമുള്ളവരെ മാത്രം മുൻനിരയിലേക്ക് കൊണ്ടുവരാൻ നേതാക്കൾക്കായി പ്രത്യേക പരീക്ഷകളും കർശന വിലയിരുത്തലുകളും പാർട്ടി നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!