കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം….

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

പള്ളിക്കത്തോട് : രാവിലെ 9.00 മുതൽ 5:00 വരെ ഇളപ്പു, പൊങ്ങനാകുന്നു  ഭാഗങ്ങളിൽ  ഭാഗീകമായി വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല അമ്പലം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി സെക്ഷനിൽ  വ്യാഴാഴ്ച മുളക്കാം തുരുത്തി, വെള്ളേക്കളം, ശാസ്ഥാങ്കൽ, യൂദാപുരം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  ലൂക്കാസ് , കാലായിപ്പടി , കിളിമല , സവീനാ കോൺവെൻ്റ് , രാജീവ് ഗാന്ധി, പള്ളിപ്പടി , കുന്നുംപ്പുറം , പഞ്ചായത്തുപ്പടി , ബയാസ് , മുണ്ടയ്ക്കൽക്കാവ്   എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:30 വരെയും പുന്നൂച്ചിറ ട്രാൻസ്‌ഫോർമറിൽ  ഭാഗികമായും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കടുവാമുഴി,  ജവാൻ റോഡ് എന്നീ ട്രാൻസ്ഫോർമറു കളുടെ പരിധികളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5  വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിപ്പടി,കുട്ടിച്ചൻ  എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ* പരിധിയിൽ, തേവരുപാറ ഡoബ്ലിങ് യാർഡ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന, തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്ററ്റിക്ക്, ആൻടെക്ക് പോളിമർ  എന്നീ ട്രാൻസ്ഫോർമറുകളുടെ കഴിൽ രാവിലെ 09:00 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി  മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കിഴതടിയൂർ, സെൻ്റ് തോമസ് റോഡ്, ഫയർ സ്‌റ്റേഷൻ, മീനച്ചിൽ ഫ്ലാറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  വ്യാഴാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന Asset celeste, കുറ്റികാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!