കൊച്ചി : സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ, വീണ കുറ്റം ചെയ്തുവെന്ന് ഉറപ്പാണ് അതിനാൽ കുറ്റം തെളിയിക്കാൻ വലിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഇന്ന് തേടാനാകും. അനുബന്ധ തെളിവുകൾ കണ്ടെത്താനാണ് ഇ ഡിയുടെ നീക്കമെന്ന് മാത്യു കുഴൽനാടൻ .
ഇഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ്. അതിന്റ അടിസ്ഥാനത്തിലാകും ഇന്നത്തെ ചോദ്യം ചെയ്യൽ. ഇ ഡിക്ക് കൂടുതൽ ആധികാരിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. വീണയക്ക് ഇടപാടുകൾ കൃത്യമായ ബോധ്യപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിഎംഎൽഎ ആക്ട് പ്രകാരം വീണക്കെതിരെ എന്ത് നടപടിയെടുക്കാൻ കഴിയും എന്ന് പറയാൻ കഴിയില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
വീണയ്‌ക്കെതിരെ ആധികാരിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ്
