പാമ്പാടി : ദേശീയ പാത 183ൽ ഏഴാം മൈലിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു.
വെള്ളൂർ സ്വദേശി വി.എ. എബ്രഹാമി(72)ന് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിയോടെ വെള്ളൂർ ഏഴാംമൈൽ ജംഗ്ഷനു സമീപമായിരുന്നു അപകടം സംഭവിച്ചത്.