പ്രത്യേക ലേഖകൻ
കോട്ടയം : സംസ്ഥാനത്തിന്റെ അനാസ്ഥ മൂലം മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പഠനം തേടി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
നഴ്സിംഗ് പാരാമെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അപേക്ഷയിൽ നടപടിയെടുക്കാത്ത സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ നിലപാടാണ് വിദ്യാർത്ഥികളെ സമിപ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തേടിപ്പോകാൻ നിർബന്ധിതമാക്കുന്നത്.
കേരളത്തിൽ ആവശ്യമായ സീറ്റില്ലാത്തതിനാൽ പ്രതിവർഷം ഏകദേശം 1.5 ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിന് പുറത്തേക്ക് പോകുന്നത്. സംസ്ഥാനത്തിന് ഫീസിനത്തിലും മറ്റും ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ വരുമാനം ലഭിക്കാനുള്ള മാർഗ്ഗങ്ങളെ ഇടത് സർക്കാർ അവഗണിക്കുകയാണെന്ന ആക്ഷേപവും ഇതോടെ ശക്തമാവുകയാണ്.