പത്തനംതിട്ട ഗവി മീനാറിര്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടും ക്രൂരതയെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ അതിഗുരുതരമായ 16ഓളം മുറിവുകള്‍ കണ്ടെത്തി. യുവതിയെ പ്രതി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു.
യുവതിയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായമായി 11 ലക്ഷം രൂപ നല്‍കും. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപയും പെരിയാര്‍ ടൈഗര്‍ റിസര്‍വ് 5 ലക്ഷം രൂപയും നല്‍കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഒരു ലക്ഷം രൂപയും നല്‍കും. കൂടുതല്‍ തുക നല്‍കുന്ന കാര്യങ്ങള്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ചെയ്യും. കൊല്ലപ്പെട്ട യുവതിയുടെ നാല് വയസുള്ള മകളുടെ പഠന ചെലവുകള്‍ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഏറ്റെടുക്കും.
കെഎഫ്ഡിസി തോട്ടത്തിലും സമീപപ്രദേശത്തും ആളുകള്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാട്ടുകാരുമായുള്ള യോഗത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു നല്‍കി. പൊലീസ് ഔട്ട് പോസ്റ്റും പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
