യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണമാല കവർന്ന കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ


കോട്ടയം: യുവാവിനെ തട്ടി ക്കൊണ്ടുപോയി മർദിച്ച് സ്വർണ മാല കവർന്ന കേസിൽ മൂന്നംഗ സംഘത്തെ വെസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്തു. അയ്മനം സ്വദശികളായ ആറാട്ടുകടവ് ഭാഗത്ത് ആശാരിപ്പറമ്പിൽ സുധീഷ് സുഗുണൻ (33), പാണ്ഡവം ഭാഗത്ത് കുന്നുംപുറത്ത് രതീഷ് കുമാർ (37), പാണ്ഡവം ഭാഗത്ത് മറ്റത്തിൽ രഞ്ജിത്ത് (43) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.

അയ്മനം കൊമ്പനാൽ ഭാഗത്ത് താമസിക്കുന്ന യുവാവിന്റെ ഒന്നരപ്പവൻ വരുന്ന സ്വർണമാലയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ മേയ് 24ന് ഉച്ചയ്ക്കാണ് സംഭവം. പ്രതികൾ യുവാവിനെ കുടയംപടിയിൽ നിന്നു ബൈക്കിൽ കയറ്റി പാറേപ്പറമ്പ് ഭാഗത്ത് എത്തിച്ച് മർദ്ദിച്ച് അവശനാക്കിയ ശേഷം
സ്വർണ മാലയുമായി കടക്കുകയായിരു ന്നുവെന്ന് പൊലീസ് പറഞ്ഞു.

വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.അജയ് മോഹൻ, എസ്ഐ മാരായ കെ.ആർ. ഹരികൃഷ്ണൻ, അജ്‌മൽ ഷാ, സി.അജയ്, കെ.കെ.കുര്യൻ, പത്മകുമാർ, എഎസ്ഐ പി .സി.സജി, സീനിയർ സിപിഒ മാരായ സ്മിജിത് വാസവൻ, അജിത്, രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!