തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സ്ഥലം ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡൻ്റ് കെ . ജയകുമാർ
75 പേരിൽ 20 പേരുടെ സ്ഥലംമാറ്റമാണ് പുനപരിശോധനക്ക് വിധേയമാക്കാൻ ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ചോദിച്ചില്ല എന്നതിൻ്റെ പേരിൽ അവിടേക്ക് നിയമനം നടത്താതിരിക്കാനാകില്ല. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും.
എസ്ഐടി ചോദ്യം ചെയ്‌തതിന്റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.
