കോഴിക്കോട് : കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു വിദ്യാർത്ഥി കൂടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രാമനാട്ടുകര സ്വദേശിയായ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.
വിദ്യാർത്ഥിയുടെ സ്രവം വിദഗ്ദ പരിശോധനക്കായി മംഗളൂരുവിലെ ലാബിലേക്കയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ ഏറെ നേരം കുളിച്ചിരുന്നു. ഇങ്ങനെയാവാം അണുബാധയുണ്ടായതെന്നാണ് വിവരം.