ഓപ്പറേഷൻ തണ്ടർ: 1.108 കിലോ കഞ്ചാവുമായി മുണ്ടക്കയം സ്വദേശി ചെങ്ങന്നൂരിൽ  പിടിയിൽ

ചെങ്ങന്നൂർ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ഇലഞ്ഞിമേൽ ഭാഗത്ത് നിന്ന് 1.108 കിലോ കഞ്ചാവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയെ അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പിൽ വീട്ടിൽ അജിത്ത് ബാബു(26) ആണ് പിടിയിലായത്.

തോന്നക്കാട്-പുലിയൂർ റോഡിൽ മല്ലിശ്ശേരി മുക്കിനു സമീപം നടത്തിയ പരിശോധനയിലാണ്  കഞ്ചാവ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!