നക്ഷത്ര ഫലം :  ജൂൺ 14    മുതൽ 20   വരെ

✍️ സജീവ് ശാസ്‌താരം

അശ്വതി   :  രോഗശമനമുണ്ടാകും.  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം തുടരും . ബന്ധുക്കൾ  വഴി  കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും . പണം കടം വാങ്ങേണ്ടി വരും .

ഭരണി    : ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയത്തിന്  തടസ്സം . ഈശ്വരാരാധനയ്ക്കു  സമയം കണ്ടെത്തും . രോഗശമനം ഉണ്ടാകും.   ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കുവാൻ സാധിക്കും.

കാർത്തിക   : സുഹൃത്തുക്കൾ വഴി  കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നിന്ന് അകന്നു നിൽക്കേണ്ടി വരും . മാനസികമായ അലച്ചില് വര്ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും.

രോഹിണി  : ഏറ്റെടുത്ത ജോലികളിൽ തടസ്സം, അന്യരോടുള്ള പെരുമാറ്റത്തില് തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക.  ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അതികച്ചെലവ് വർദ്ധിക്കും .

മകയിരം   : സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. വിദേശ ജോലിയിൽ തടസ്സം .  വ്യവഹാരങ്ങളില് വിജയസൂചനകൾ  തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം.  വിശ്രമം കുറഞ്ഞിരിക്കും .

തിരുവാതിര   :   സാമ്പത്തികവിഷമതകള് ശമിക്കും. ആധ്യാത്മിക ചിന്ത അധികരിക്കും . . സന്താനങ്ങള്ക്കായി പണം ചെലവിടും. അര്ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും

പുണർതം   :  ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം ആലോചനകൾ തീരുമാനത്തിലെത്തും .  സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും.

പൂയം  :  അനാവശ്യചിന്തകൾ വർധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും.  ദീര്ഘയാത്ര മാറ്റിവെയ്ക്കേണ്ടിവരും . ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ .  പിതാവിൽ  നിന്ന് അനുഭവഗുണമുണ്ടാവും .

ആയില്യം  : വിശ്രമം കുറയും. എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ പുലർത്തുക, ജലജന്യരോഗങ്ങൾക്കു സാദ്ധ്യത ,  പലതരത്തിൽ നിലനിന്നിരുന്ന വിഷമതകൾക്ക് ശമനം ഉണ്ടാകും. ധനാഗമം പ്രതീക്ഷിക്കാം.

മകം   : ഭൂമിയില് നിന്നുള്ള ആദായംലഭിക്കും, കുടുംബ സുഖ വർദ്ധനയ്ക്കുള്ള  ആഗ്രഹം സഫലമാകും. ബിസിനസില് അസ്വസ്ഥതകൾ . പ്രവർത്തനത്തിന്  പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും.  സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും.

പൂരം    : ഗുണഫലങ്ങൾ ഒന്നൊന്നായി അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. തൊഴിൽ പരമായ സംതൃപ്തി .

ഉത്രം  : തൊഴിലന്വേഷകർക്ക്  അനുകൂലഫലങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നേയ്ക്കാം .. ബന്ധുജനങ്ങളില് നിന്നുള്ള ഗുണാനുഭവങ്ങൾ കിട്ടും. ചെലവ് വർദ്ധിക്കും . . അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും.

അത്തം    : ഗൃഹോപകരണങ്ങൾക്ക് അറ്റകുറ്റപ്പണികൾ .  സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.

ചിത്തിര  :   പണമിടപാടുകളിൽ നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ചികിത്സാസഹായം വേണ്ടിവരും .  ആരോഗ്യസ്ഥിതിയിൽ  പുരോഗതി കൈവരിക്കും. വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും.  പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും.

ചോതി    : സാമ്പത്തികവിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള ആലോചന പുരോഗമിക്കും . . തൊഴിലന്വേഷകര്ക്ക് അനുകൂലമറുപടി ലഭിക്കും .  ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്.

വിശാഖം  :  ഗുണാനുഭവങ്ങൾ വർധിച്ചുനിൽക്കും. ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. മനസ്സിൽ  ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും.

അനിഴം   : സഹോദരങ്ങളിൽനിന്നുള്ള സഹായം ലഭിക്കും. തൊഴിലിൽ ഉത്തരവാദിത്വം വർധിക്കും.   തൊഴില്പരമായ തടസ്സങ്ങൾ . ചെറിയ രോഗസാദ്ധ്യതയ്ക്ക് സാധ്യതയുള്ള  വാരമാണ് , .എന്നാൽ ശക്തമായിരുന്ന രോഗദുരിതം ശമിക്കും.

തൃക്കേട്ട    :  ദാമ്പത്യജീവിതത്തിൽ  സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുവാൻ സാദ്ധ്യതയുണ്ട് ,  വിശ്രമം കുറവായിരിക്കും.

മൂലം   :  മേലുദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച് പ്രവർത്തിക്കേണ്ടി വരും  സമ്പാദിക്കും. കുടുംബസമേതം സന്തോഷം പങ്കിടും . . വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് തടസ്സങ്ങൾ . ബന്ധുജനഗുണം വര്ധിക്കും.

പൂരാടം :  പുരാണ ഗ്രന്ഥങ്ങൾ പരിചയപ്പെടും . മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. ഉപഹാരങ്ങൾ  ലഭിക്കും . അപ്രതീക്ഷിത ചെലവുകൻ വർധിക്കും. സ്വകാര്യ സ്ഥാപനത്തിലെ  ജോലിക്ക്  തടസ്സം .

ഉത്രാടം   : കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ  മാറ്റവെക്കേണ്ടിവരും .  വിദ്യാർഥികൾക്ക് ഉത്കണ്ഠ വർദ്ധിക്കും. സുഹൃത്തുക്കളുടെ  സഹായം ലഭിക്കും.

തിരുവോണം : ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലബന്ധം ലഭിക്കുവാനുള്ള സൂചന .  ഗൃഹനിര്മാണത്തില് ചെറിയ തടസ്സങ്ങൾ .  പൊതുരംഗങ്ങളില് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂല സമയം . സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും.

അവിട്ടം:  സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ പലപ്പോഴും കഴിയാതെവരും. ചില സുഹൃത്തുക്കൾ മൂലം ധന നഷ്ടം ഉണ്ടാവാം,  മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം.

ചതയം: വിദ്യാഭ്യാസപരമായും തൊഴില്പരമായും ആശങ്ക വർദ്ധിക്കും . തൊഴിൽപരമായ സംതൃപ്തി കുറയും  ,  ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവർത്തനങ്ങളിൽ വിജയം.

പൂരുരുട്ടാതി:  അവിചാരിത  ധനനഷ്ടം സംഭവിക്കാനും സാധ്യത. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ഭക്ഷണസുഖം കുറയും .    തൊഴിൽ പരമായ തടസങ്ങൾ മാറും.

ഉത്രട്ടാതി: പുതിയ സംരംഭങ്ങളിൽ തടസങ്ങള് നേരിടാം. മേലധികാരികൾ  വഴി നേട്ടം. ഭവനനിർമാണം പൂർത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാർഥികൾക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും.

രേവതി:  അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമത്തിൽ തടസ്സം .  മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കല്ലാതെ  പണം മുടക്കേണ്ടിവരും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!