നിപ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം…

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും സാംപിളുകൾ ശേഖരിക്കാനുമായി കേന്ദ്ര ആരോഗ്യസംഘം ഇന്ന് കോഴിക്കോട്ടെത്തും.

നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ (NCDC) ഡോക്ടർമാർ ഉൾപ്പെടുന്ന ഏഴംഗ വിദഗ്ധ സംഘമാണ് എത്തുന്നത്. രോഗബാധയുണ്ടായെന്ന് സംശയിക്കുന്ന രാമനാട്ടുകര സ്വദേശിയായ യുവാവ് ജോലി ചെയ്തിരുന്ന ഗോഡൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തും.

ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് അധികൃതർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!