വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി ചിന്നക്കനാലിൽ യുവതി മരിച്ചു, ആക്രമണം ഉണ്ടായത് മകനെ സ്‌കൂളിൽ വിടാൻ പോയ സമയത്ത്

ഇടുക്കി : ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. സിങ്ക്കണ്ടം സ്വദേശിനി മാരി (36) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. മകനും ആക്രമണത്തിൽ സാരമായി പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ദക്ഷനാണ് പരുക്കേറ്റത്. രണ്ട് യുവതികൾക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വനംവകുപ്പ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ മുതൽ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു.

സൂര്യനെല്ലിയിലെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനകളെ കാണാൻ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!