കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നവംബര്‍ ഒന്നിന്…

കൊച്ചി : കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നവംബര്‍ ഒന്നിന് നടക്കും. ഹൈക്കോടതി അങ്കണത്തില്‍ നടക്കുന്ന ആഘോഷ ചടങ്ങ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്യും.

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ആമുഖ പ്രഭാഷണം നടത്തും. ചീഫ്ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര നീതിന്യായ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ രാം മെഗ്‌വാല്‍, സുപ്രിംകോടതി ജഡ്ജി സരസ വെങ്കട്ടനാരായണ ഭട്ടി, അഡ്വക്കറ്റ് ജനറല്‍ കെ ജാജു ബാബു, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി ശ്രീകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിയൂസ് എ കൊറ്റം നന്ദി പ്രകാശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!