കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; പൊന്മുടിയിൽ സന്ദർശകർക്ക് വിലക്ക്

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി.

ജൂൺ 8 (തിങ്കളാഴ്ച) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദർശകർക്ക് പൊന്മുടിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) അറിയിച്ചു.

മലയോര മേഖലകളിൽ മഴ ശക്തമായതോടെ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായിരിക്കുകയാണ്. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് വനംവകുപ്പ് അടിയന്തരമായി ഇത്തരമൊരു മുൻകരുതൽ നടപടി സ്വീകരിച്ചത്. കാലാവസ്ഥ അനുകൂലമാവുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ശേഷം മാത്രമേ കേന്ദ്രം വീണ്ടും തുറന്നുനൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!